കൊടിയത്തൂർ പന്നിക്കോട് ദേവരാജന്റെ മകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണൻ (17) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടരയോടെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.മുക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





