മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത്
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് വന്നതോടെ ഇടതുമുന്നണിയെ ഈ വിഷയം വല്ലാതെ ഉലച്ചിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കടുത്ത നിലപാടുകൾ എടുത്ത ഇടതുമുന്നണി ഇപ്പോൾ എന്തുവേണമെന്ന് ആശങ്കയിലാണ്.
ആദ്യ ഭാര്യ ഡോ. യാമിനി തങ്കച്ചി സമാനമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മാത്രമല്ല അവരെ അതിക്രൂരമായി ഗണേഷ് കുമാർ മർദ്ദിച്ചു എന്നും പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു മേനോനും ഗണേശന്റെ അവിഹിതവും ക്രൂരതയും വെളിപ്പെടുത്തിയിരിക്കുന്നത്. ബിന്ദു പോലീസിലും മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം വിളിച്ചുപറഞ്ഞു എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
#ബിന്ദുമേനോൻ്റെ വെളിപ്പെടുത്തൽ
മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും രണ്ടാം ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖ ഐ.പി.എസ് ഇടപെട്ടിരുന്നു.
ശനിയാഴ്ചയാണ് പുതിയ സംഭവം. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിൻ്റെ വാളകത്തെ വീട്ടിൽ ബിന്ദു എത്തുകയും അവിഹിതം കൈയ്യോടെപിടികൂടികയുമായിരുന്നു എന്ന് പറയുന്നു.
ശ്രീലേഖയുടെ നിർദ്ദേശം അനുസരിച്ച് 112 നമ്പറില്‍ വിളിച്ച് താനാരാണെന്നും എന്താണു പ്രശ്‌നമെന്നും അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചില്ല.
പൊലീസ് വരുന്നതിനു മുൻപ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാർ ഉള്ളിലേക്ക് ഓടി. പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ (ആദ്യ ഭാര്യ) എന്ന് ചോദിച്ചു.
ചേച്ചി ഒന്ന് അടങ്ങ് സാറിനൊരു തെറ്റുപറ്റി പോയെന്ന് മന്ത്രിയുടെ സ്റ്റാഫായ മനോജ് പറഞ്ഞു. മനോജ് എന്റെ കാലിൽ വീണു. ഇതിൻ്റെയെല്ലാം ഫോട്ടോ എൻ്റെ കൈയ്യിലുണ്ട്. കഴിഞ്ഞ 2 മാസമായി എൻ്റെ ഫോൺ നമ്പർ മന്ത്രി ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
എന്നോട് ഒരു മാപ്പ് പറഞ്ഞിരുന്നുവെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നു. അതൊന്നും ചെയ്യാതെയാണ് എനിക്കെതിരെ പത്ര സമ്മേളനം നടത്തിയത്.
“മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയത് ” ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.
പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു.
പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു.
തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടാണെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറഞ്ഞു





