ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനിൽ സോളമൻ മകൻ അരുൺ എന്ന സുനിൽകുമാർ (24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ മടപ്പള്ളിയിലുള്ള കാവനാൽ ദേവി ക്ഷേത്രത്തിൽ ഇയാൾ അതിക്രമിച്ച് കയറി ഏകദേശം 7000 രൂപയോളം വില വരുന്ന വിളക്കുകളും മറ്റും മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ച ശേഷം ചവറ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും തൊണ്ടി മുതലുകൾ കണ്ടെടുക്കുകയും ചെയ്യ്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, ചവറ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ചവറ ഇൻസ്‌പെക്ടർ ബിജു കെ.ആർ ന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാജി ഗണേശൻ, ഓമനക്കുട്ടൻ, എ.എസ്.ഐ മിനി മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




