വായന മാസാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബഷീര്‍ അനുസ്മരണവും ബഷീര്‍ ചെറുകഥ പുരസ്‌കാര ദാനവും നടത്തുന്നു. കുട്ടമത്ത് ഗവ:ഹയര്‍സെക്കണ്ടറി സ്കൂളിൽ
നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യ നിരൂപകന്‍ ഇ.പി രാജഗോപാലന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി, ബഷീര്‍ ചെറുകഥ പുരസ്‌കാരം നല്‍കും. യുവ എഴുത്തുകാരന്‍ കെ.വി അര്‍ജുന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. കുന്നിന് താഴെയുള്ള ലോകര്‍ എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാരം.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി ഗീത അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന കഥാകൃത്തിനെ പരിചയപ്പെടുത്തും. പുരസ്‌കാര ജേതാവ് കെ.വി അര്‍ജുന്‍ മറുപടി പ്രസംഗം നടത്തും. വാര്‍ഡ്‌മെമ്പര്‍ ശാന്ത കന്യാടില്‍, പി.ടി.എ പ്രസിഡന്റ് എം. രാജന്‍, ഹെഡ്മാസ്റ്റര്‍ കെ.വി പത്മനാഭന്‍, സീനിയര്‍ അസ്റ്റന്റുമാരായ രാജീവന്‍ കളരിവളപ്പില്‍, ടിവി ബീന, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് ചോല തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക നന്ദിയും പറയും.




