15 June 2026
ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ആദ്യമായി രാജ്യസഭ എംപിയില്ലാതെ കോൺ​​ഗ്രസ്.

കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതിരുന്നതിനാലാണ് 18ന് മത്സരം നടക്കുന്ന നാല് സീറ്റുകളിലും എതിരില്ലാതെ ബിജെപിക്ക് ജയിക്കാൻ വഴിയൊരുങ്ങിയത്.ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ മിനിമം 37
എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ 12 എംഎൽഎമാരുള്ള കോൺ​ഗ്രസിന് ജയസാധ്യത ഇല്ലെന്ന് കണ്ടാണ്
കോൺ​ഗ്രസ് മത്സരരത്തിൽ നിന്നും പിന്മാറിയത്. ഇതോടെ 11 രാജ്യസഭ എംപി സീറ്റുകളും ബിജെപിക്ക് സ്വന്തമാകും