10 July 2026
പാശ്ചാത്യ സാഹിത്യ വിമര്‍ശന ശൈലികള്‍ മലയാളത്തിലെത്തിച്ച എം.പി. പോളിന്റെ ഓർമ്മദിനം.

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനും മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ച… എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്ത സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്ന…
മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്ന മേനച്ചേരി പൗലോസ് പോൾ എന്ന എം.പി. പോൾ.

കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്മാരിൽ ഒരാൾ (ഈ സംഘം നാഷണൽ ബുക്സ് സ്റ്റാൾ ആയി മാറി) നോവല്‍ സാഹിത്യം – ചെറുകഥാ പ്രസ്ഥാനം – ഗദ്യഗതി – സാഹിത്യവിചാരം – സൗന്ദര്യനിരീക്ഷണം – കാവ്യദര്‍ശനം തുടങ്ങിയ കൃതികളിലൂടെ മലയാളിയില്‍ ഒരു സാഹിത്യാവബോധം സൃഷ്ടിക്കാന്‍ സാധിച്ച – വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു അദ്ദേഹം ഇംഗ്ലീഷ് – മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ് മരണമടഞ്ഞു.

മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവൻ സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു.

1904 മേയ് 1ന് എറണാകുളം ജില്ലയിലെ
പുത്തൻപള്ളി വരാപ്പുഴയിൽ ജനിച്ചു. ഐ.സി.എസ്. പരീക്ഷയിൽ ഒൻപതാമത്തെ റാങ്ക് നേടിയ അദ്ദേഹം തിരുച്ചിറപ്പള്ളി കോളേജ്, സെന്റ് തോമസ് കോളേജ്, തൃശൂർ, എസ്.ബി. കോളേജ് ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു.

തൃശൂർ സെന്റ് തോമസ് കോളേജിൽ അധ്യാപകനായിരിക്കെ മാനേജ്മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ജോലി രാജിവെക്കുകയും ചെയ്തു. തുടർന്ന് എം.പി. പോൾസ് ട്യൂട്ടോറിയൽ കോളജ് സ്ഥാപിച്ചു
കേരളത്തിൽ പാരലൽ കോളേജ് – ട്യൂട്ടോറിയൽ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും എം.പി പോളാണ്. നവകേരളം എന്ന പേരിൽ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പിന്നീട് സംഘടനയിൽ നിന്നും അകലം പാലിച്ചു.

1952 ജൂലൈ 12-ന് അന്തരിച്ചു. കത്തോലിക്ക സഭയുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന എം.പി പോളിന് സഭ അന്ത്യ സംസ്കാര ചടങ്ങുകൾ നിഷേധിച്ചതിനെ തുടർന്ന് തിരുവന്തപുരത്തെ പൊതു ശ്മശാനത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. 1953-ല്‍ അദ്ദേഹത്തിന്റെ സ്മരണക്കായി കോട്ടയം ജില്ലയിലെ നാട്ടകത്ത് ഒരു അച്ചടിശാല സഹകരണസംഘം ആരംഭിച്ചിരുന്നു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.