കൊല്ലം : പൂട്ടിക്കിടന്ന വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ബാബു മകന്‍ വിഷ്ണു (24), ആശ്രാമം സമൃതി നഗറില്‍ കുരുവേലിപടിഞ്ഞാറ്റതില്‍ രാജന്‍ മകന്‍ അതുല്‍(26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ആശ്രാമത്തെ ഇ.എസ്.ഐ ഹോസ്പിറ്റലിന്റെ പൂട്ടിക്കിടന്ന ക്വോട്ടേഴ്‌സില്‍ നിന്നനാണ് മോഷണം നടന്നത്. പൂട്ടിക്കിടന്ന ക്വോട്ടേഴ്‌സിന്റെ വാതില്‍ കുത്തി തുറന്ന് വീട്ടുപകരണങ്ങളും പ്ലംബിങ്ങ്, ഇലട്രിക്ക് ഫിറ്റിങ്ങുകളും പ്രതികള്‍ മോഷണം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചണ് പ്രതികളെ കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുമേഷ്, ഷബനം, സിപിഒ മാരായ അജയകുമാര്‍, അനു.ആര്‍.നാദ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




