10 July 2026
പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം

ആലപ്പുഴ: എഴുപത്തിയെട്ടാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. എട്ടുവർഷത്തിന് ശേഷം സിപിഐഎം. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമരവാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം രാവിലെ ഏഴുമണിക്ക് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. ഉച്ചയോടെ മേനാശേരിയിൽ നിന്നും വലിയ ചുടുകാടിൽ നിന്നുമുള്ള ദീപശിഖ പ്രയാണങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മിന്‍റെയും സിപിഐയുടെയും പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *