18 June 2026
” അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍”

അന്യസംസ്ഥാനക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കുലശേഖരപുരം, കോട്ടയ്ക്കപ്പുറം, കടവില്‍ വീട്ടില്‍ ജോയ് മകന്‍ ജോമോന്‍ (29) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന യുവതിയെ, വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ജോമോന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സിപിഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *