10 July 2026
“സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍”

സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച ബസ് കണ്ടക്ടര്‍ പോലീസ് പിടിയിലായി. ഇരവിപുരം, വാളത്തുങ്കല്‍, മംഗലത്ത് തൊടിയില്‍, സുരേഷ് മകന്‍ മനു (27) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 21 ന് മാമൂട്ടില്‍കടവ്- കൊട്ടിയം റൂട്ടിലോടുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഈ ബസിലെ കണ്ടക്ടര്‍ ഉപദ്രവിച്ചിരുന്നു. ഇതേ ബസില്‍ മറ്റൊരു ദിവസം യാത്ര ചെയ്യുകയായിരുന്ന ഈ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി പോലീസില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസ് ന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അന്‍സാര്‍ഖാന്‍, എ.എസ്.ഐ ഷാജഹാന്‍, എസ്സിപിഒ ഫെര്‍ഡിനന്‍റ്, സിപിഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *