തിരുവനന്തപുരം:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു. ഈ ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ നയിക്കും. അമ്പേഷണ പുരോഗതി വിലയിരുത്തി കണ്ണൂർ റെയ്ഞ്ച് ഡി ഐ ജിക്ക് എല്ലാ വാരത്തിലും റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.
എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.കണ്ണുർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. പി പി ദിവ്യ ക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. റവന്യു വകുപ്പ് മന്ത്രി കെ രാജന് റിപ്പോർട്ട് ഇന്ന് കൈമാറി മന്ത്രി പരിശോധിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. കളക്ടർ അടക്കം 17 പേരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേ സമയം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.




