18 June 2026
പച്ചിലകാട്ടി പേടിപ്പിക്കേണ്ട.ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. കോവൂർ കുഞ്ഞുമോൻഎം എൽ എ.

ശാസ്താംകോട്ട: പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണo.എൻസിപി അജിത് പവാർ പക്ഷത്തേക്ക് കുറ്മാറാൻ കുട്ടനാട് എം. എൽ .എ തോമസ് കെ തോമസിന് മന്ത്രി സ്ഥാനം കിട്ടുന്നതിനുമായി 50 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന ആരോപണം കോവൂർ കുഞ്ഞുമോൻ എം എൽ എ നിഷേധിച്ചു. 35 വർഷമായി പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നു .25 വർഷമായി എം എൽ എയാണ്. ഇതു വരെ പൊതുപ്രവർത്തന രംഗത്ത് ഒരു അഴിമതിയുടെയും പിറകെ പോയിട്ടില്ല. വാഗ്ദാനങ്ങളിൽ താൻ വീഴില്ല. യു ഡി എഫിൽ പോയിരുന്നെങ്കിൽ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നു. ഇടത് മുന്നണിക്കൊപ്പം നില്ക്കുന്നത് കൊണ്ട് ഇതുവരെ ഒരു സ്ഥാനമാനങ്ങളും കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *