ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്‍റെ പിടിയിലായി. കൊല്ലം, മതിലില്‍, കല്ലുകട പുതുവല്‍, രാജന്‍ മകന്‍ ടൈറ്റസ് (38) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവതിയുടെ ഭര്‍ത്താവായ പ്രതി തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഏറെനാളായി ഇരുവരും പിണങ്ങി കഴിഞ്ഞു വരുന്നതും കുടുംബകോടതിയില്‍ ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുവരുന്നതുമാണ്. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഹരി, കൃഷണകുമാര്‍ എസ്.സി.പി.ഒ മാരായ തോമസ്, ശ്രീജിത്ത്, സിപിഒ മാരായ സാജന്‍, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




