17 June 2026
“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പോലീസിന്‍റെ പിടിയിലായി. മുണ്ടയ്ക്കല്‍, പാപനാശം, ശാന്തിനിലയം വീട്ടില്‍ ജോയി മകന്‍ ജോബിന്‍ (19) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ജോബിന്‍ പെണ്‍കുട്ടിയെ ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണി ആക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുമേഷ്, ഷബ്ന എസ്.സി.പി.ഒ മാരായ ഷൈജു, അജയകുമാര്‍, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *