17 June 2026
ഓപ്പറേഷൻ തൂഫാൻ- ബോധവത്കരണ ക്യാമ്പയിനുമായി കൊല്ലം സിറ്റി പോലീസ്

സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന ലഹരി വിരുദ്ധ നടപടിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയിൽ ബോധവത്കണ ക്യമ്പയിനുകൾക്ക് നാളെ തുടക്കമാകും. 17ാം തീയതി ചാത്തന്നൂരിലും, 18 ന് കരുനാഗപ്പള്ളിയിലും 19 ന് കൊല്ലം സബ്ഡിവിഷനിലും ബോധവത്കണ ക്യമ്പയിനുകളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ.പി.എസ് നിർവ്വഹിക്കും. നാളെ രാവിലെ 11.30 മണിക്ക് പരവൂർ പൂതക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ബോധവത്കരണ ക്യമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവ്വഹിക്കും, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ദിനിൽ.ജെ.കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാത്തന്നൂർ എസിപി ആർ.എസ്.അനുരൂപ് സ്വഗതവും പരവ്വൂർ എസ്എച്ച്ഒ പ്രദീപ് കുമാർ ക്യതജ്ഞതയും അറയിക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധനകൾ തുടരുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 160 കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ഇത് കൂടാതെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. 8.47 ഗ്രാം എം.ഡി.എം.എയും 150 ഗ്രാം ഗഞ്ചാവും 260 മില്ലിഗ്രാം മെത്താആഫറ്റമീനും ഇതുവരെ പിടികൂടിയിട്ടുണ്ട്. യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വിൽപ്പനയും വിതരണ ശൃംഖലയും പൂർണമായും തകർക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.