18 June 2026
പാറപ്പൊടി യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്ത സമര സമിതിയുടെ ബാനറും കൊടികളും നശിപ്പിച്ചു.

കുരീപ്പുഴ : പാറപ്പൊടി യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്ത സംയുക്ത സമരസമിതിയുടെ ബാനറും കൊടികളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഒരു വർഷമായി നാട്ടിലെ സാധാരണ ജനങ്ങൾ നടത്തുന്ന സമരത്തെ തകർക്കാൻ ആരോ നടത്തിയ നീക്കത്തിൻ്റെ ഫലമാണ് ഈ നടപടിയെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു . സമിതിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പോലീസിന് രേഖ മൂലം പരാതി നൽകി. പാറപ്പൊടി യൂണിറ്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സി.സിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അക്രമികൾ ആരാണെന്ന് മനസ്സിലാകുമെന്ന് നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *