Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/cinema/ഭിന്നലൈംഗികത സാധാരണമായി ചിത്രീകരിക്കപ്പെടണം: ഓപ്പൺ ഫോറം
cinemaCulturefestivalKerala NewsKollamNational

ഭിന്നലൈംഗികത സാധാരണമായി ചിത്രീകരിക്കപ്പെടണം: ഓപ്പൺ ഫോറം

By News Desk
24 May 2025 2 Min Read
0

കൊട്ടാരക്കര:സിനിമകളിൽ പൊതുവിൽ ക്വിയർ പ്രതിനിധാനം പ്രശ്നവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിനിധാനത്തെ നോർമലൈസ് ചെയ്യുകയാണ് വേണ്ടതെന്നും ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ആദ്യ ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ‘സിനിമയിലെ ക്വിയര്‍, ട്രാന്‍സ് വിമന്‍ പ്രതിനിധാനം’ എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി.

“സിനിമകളിലെ ക്വിയർ പ്രതിനിധാനത്തെ മൂന്ന് ഘട്ടങ്ങളായി അടയാളപ്പെടുത്താം. ആദ്യകാലത്ത് ക്വിയർ സിനിമകളിൽ ക്വിയർ ജീവിതങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തിൽ 1990ത്തിനു ശേഷം ന്യൂ ക്വിയർ സിനിമകളിലാണ് ക്വിയർ കഥാപാത്രങ്ങളുടെ സംഘർഷങ്ങൾ സിനിമകളിലേക്ക് എത്തിയത്. ഇനിയുള്ള മൂന്നാം ഘട്ടത്തിൽ ക്വിയർ ജീവിതം സിനിമയിൽ നോർമലൈസ് ചെയ്യപ്പെടേണ്ടതുണ്ട്”, എഴുത്തുകാരനും സിനിമാ നിരൂപകരമായ ഡോ. കിഷോർ റാം പറഞ്ഞു.

ഗേൾഫ്രണ്ട് എന്ന തൻ്റെ സിനിമ കഥാപാത്രങ്ങളിൽ നിന്നാണ് വികസിച്ചതെന്ന് സംവിധായിക ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു. പെഡ്രോ ആൽമദോവറിന്‍റെ സിനിമകളാണ് ട്രാൻസ് വ്യക്തികളെ ആവിഷ്കരിക്കുന്നതിൽ സ്വാധീനിച്ചത്. ട്രാൻസ് കമ്മ്യൂണിറ്റിക്ക് പൊതുവിടങ്ങളില്ല. കമ്മ്യൂണിറ്റി ആയി മാത്രമായാണ് അവർക്ക് ജീവിക്കേണ്ടി വരുന്നത്. തൻ്റെ സിനിമയിലൂടെ ട്രാൻസ് വ്യക്തിയായി അഭിനയിക്കുന്ന റോസയുടെ വീട്ടിലേക്കാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എത്തുന്നത്. അതിനൊരു രാഷ്ട്രീയം കൂടിയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

ക്വിയർ സിനിമകളിൽ ലൈറ്റിംഗ്, ക്യാമറ എന്നിവ വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിക്കാറുള്ളത്. അലിഗർ, വീക്കൻ്റ്, ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ തുടങ്ങിയ സിനിമകളിലെല്ലാം വ്യത്യസ്തമായ ലൈറ്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. അതിലൂടെ വ്യത്യസ്തമായതെന്തോ ഒന്നാണ് ക്വിയർ ജീവിതങ്ങളിൽ സംഭവിക്കുന്നതെന്ന തോന്നലുണ്ടാകുന്നുവെന്ന് ഡോ. കിഷോർ റാം ചൂണ്ടിക്കാട്ടി.

ട്രാൻസ് വ്യക്തികളുടെ ലെൻസിലൂടെയുള്ള സിനിമകൾ നമുക്ക് പരിചിതമല്ലെന്നും സിനിമ ഒരു അധികാര കേന്ദ്രമാണെന്നും നടി റോസാ ഫെലിക്സ അഭിപ്രായപ്പെട്ടു. അതിജീവിക്കുക എന്നതിനപ്പുറം ജീവിക്കുക എന്നതാണ് ട്രാൻസ് വ്യക്തികൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ക്വിയർ കമ്യൂണിറ്റി സമൂഹത്തെ പുതുക്കിപ്പണിയാൻ കഴിയുന്ന വലിയൊരു രാഷ്ട്രീയ പ്രതിനിധാനമാണെന്ന് സംവിധായിക ആദിത്യാ ബേബി നിരീക്ഷിച്ചു. അധ്യാപികയായ ഡോ. അനുപമ മോഡറേറ്ററായി.

വനിതാ ചലച്ചിത്രമേള – കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ തുടർച്ച : മന്ത്രി കെ.എൻ ബാലഗോപാൽ.

കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ ഒരു തുടർച്ചയുണ്ടാക്കാൻ വനിതാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതിന് അടിത്തറയിട്ട പ്രതിഭകളെ ആദരിക്കുക എന്നത് നാടിൻ്റെ ഉത്തരവാദിത്തമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചലച്ചിത്രത്തിന്റെ മേഖലയിൽ മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ അത്തരത്തിലുള്ള മാറ്റങ്ങൾക്കൊപ്പം നമുക്കും ചലിക്കാനാവുകയെന്നത് പ്രധാനമാണ്. ചുറ്റുപാടുകളെ ഏറ്റവും റിയലിസ്റ്റിക്കായി ഒപ്പിയെടുക്കുന്ന കലാരൂപമാണ് സിനിമ. കൊട്ടാരക്കരയിൽ പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്താനും ചലച്ചിത്രത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും അന്താരാഷ്ട്രതലത്തിലുള്ള വനിതാ ചലച്ചിത്രമേളയിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകസംഗമവും ആദരവും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 16 ചലച്ചിത്രപ്രവര്‍ത്തകർ മിനർവ തിയേറ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണന്‍ മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി.

ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മ, നടിമാരായ കെ.പി.എ.സി ലീല, സന്ധ്യാരാജേന്ദ്രന്‍, ധന്യ അനന്യ, കഥകളി കലാകാരിയായ കലാമണ്ഡലം കൊട്ടാരക്കര ഗംഗ, ഗാനരചയിതാവ് എം.ആര്‍. ജയഗീത, ചലച്ചിത്രനിര്‍മ്മാതാക്കളായ അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര, ബൈജു അമ്പലക്കര, സതീഷ് സത്യപാലന്‍, സംവിധായകരായ രാജീവ് അഞ്ചല്‍, എം.എം നിഷാദ്, ഷെരീഫ് കൊട്ടാരക്കര, രഞ്ജിലാല്‍ ദാമോദരന്‍, ഗാനരചയിതാവ് ഡോ.വി.എസ് രാജീവ്, ഛായാഗ്രാഹകന്‍ ജെയിംസ് ക്രിസ്, നിര്‍മ്മാതാവും വിതരണക്കാരനുമായ എം.ജോയ് എന്നിവരെയാണ് മന്ത്രി കെ.എൻ ബാലഗോപാൽ ആദരിച്ചത്.

തുടർന്ന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ നയിക്കുന്ന അമ്മ കലാസംഘം സംഗീതപരിപാടിയും ഇരുളനൃത്തവും അവതരിപ്പിച്ചു.

Author

News Desk

Follow Me
Other Articles
Previous

“സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്”

Next

ഒരു മകനെ ‘ജാമ്യമായി’ ഫാമിൽ ജോലി ചെയ്യാൻ നിർത്താൻ തൊഴിലുടമ വ്യവസ്ഥവെച്ചു. ഇത് അനകമ്മ ഇത് അംഗീകരിച്ചു.കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചിപുരത്തുനിന്ന് പുറത്തെടുത്തു,

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme