Home / Kerala News / Thiruvananthapuram / പണിമുടക്ക് -KSRTC ഇൻസ്പെക്ടർക്ക് മർദ്ദനം,പോലീസ് കേസെടുത്തു.

പണിമുടക്ക് -KSRTC ഇൻസ്പെക്ടർക്ക് മർദ്ദനം,പോലീസ് കേസെടുത്തു.

തിരുവനന്തപുരം:KSRTC യിൽ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വികാസ് ഭവൻ യൂണിറ്റിൽ സർവീസ് ഓപ്പറേഷൻ്റെ ചുമതല വഹിച്ചിരുന്ന വികാസ് ഭവൻ യൂണിറ്റിലെ ഇൻസ്പെക്ടർ പ്രദീപിനെ മദ്യപിച്ചെത്തിയ ഡ്രൈവർ ഇടി കട്ട ഉപയോഗിച്ച് മർദ്ദിച്ചു. വികാസ് ഭവൻ യൂണിറ്റിലെ തന്നെ ഡ്രൈവർ വി.എസ് ഷാബുവാണ് മർദ്ദിച്ചത്. KSRTC ഇൻസ്പെക്ടറെ പ്രദീപിനെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മ്യുസിയം പോലിസ് കേസെടുത്തു. പല തവണ മദ്യപിച്ച് സർവീസ് നടത്തിയതിൻ്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻ്റ് ചെയ്തിട്ടുള്ളയാളാണ്. പോലീസ് ഡ്യൂട്ടി തടസപ്പെടുത്തിയതിൻ്റെ പേരിലും മർദ്ദിച്ചതിൻ്റെ പേരിലുംകേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *