Home / Trending / എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.സാങ്കേതികപിഴവ്,മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി

എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.സാങ്കേതികപിഴവ്,മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി

തളിപ്പറമ്പ:എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
പി സതീദേവി.തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.സിനിമാ നടനും
എം എൽ എയുമായ മുകേഷിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ശിക്ഷയുടെ കാര്യത്തിൽ കോടതിയുടെ തീരുമാനം വരുന്നത് വരെ നിയമപരമായി എം എൽ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നും സതീദേവി പറഞ്ഞു.രണ്ട് വർഷത്തിൽ കൂടുതൽ കാലം ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും സതീദേവി അഭിപ്രായപ്പെട്ടു.

സാങ്കേതികപിഴവ്,മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി.

കൊച്ചി: കുറ്റപത്രം മടക്കി. മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രതിൽ സാങ്കേതിക പിഴവ്. കോടതി കുറ്റപത്രം മടക്കി നൽകി.
അന്വേഷണ സംഘത്തിനാണ് കോടതി കുറ്റപത്രം തിരികെ നൽകിയത്. സൂക്ഷ്മ പരിശോധനയിലാണ് സാങ്കേതിക പിഴവുകൾ കണ്ടെത്തിയത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *