പാകിസ്ഥാൻ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദര രാജ്യം എല്ലാ പിന്തുണയും നൽകുമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടങ്ങിയപ്പോൾ തന്നെ തുർക്കിയുടെ സൈനിക കപ്പൽ പാകിസ്ഥാൻ തീരത്ത് എത്തിയിരുന്നു. എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ഈ കപ്പൽ എത്തുമ്പോൾ ഇന്ത്യ കരുതിയിരുന്നില്ല അത് യുദ്ധസന്നാഹത്തിന്റെ ഭാഗമായിരുന്നു എന്ന്. പിന്നീട് ഡ്രോണുകളും മിസൈലുകളും വർഷിച്ചപ്പോഴാണ് തുർക്കിയും പാകിസ്ഥാൻ അനുകൂലമായി നിൽക്കുന്നു എന്ന് ഇന്ത്യയ്ക്ക് തോന്നിത്തുടങ്ങിയത് ഇപ്പോൾ തുർക്കിയുടെ പ്രസിഡൻറ് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ഇങ്ങനെതുർക്കിയിലെ എല്ലാ ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യയിൽ നിന്ന് വർദ്ധിച്ചുവരുന്ന ആഹ്വാനം നിലനിൽക്കെ, തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ തുർക്കി-പാകിസ്ഥാൻ സാഹോദര്യം ഉയർത്തിക്കാണിച്ച് രംഗത്തെത്തി. ഇന്ത്യയുമായുള്ള ഏറ്റവും പുതിയ ഏറ്റുമുട്ടലിൽ തുർക്കി പാകിസ്ഥാന് സൈനിക ഡ്രോണുകൾ മാത്രമല്ല, സൈനികരെയും നൽകിയിരുന്നു.
മുൻകാലങ്ങളിലെന്നപോലെ, ഭാവിയിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും,” പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ സന്ദേശത്തിന് മറുപടിയായി എർദോഗൻ പറഞ്ഞു.





