35 വയസ്സുള്ള മലയാളി യുവതി അമേരിക്കയില്‍ അന്തരിച്ചു. കൊല്ലം പുത്തൂർ തെക്കേവീട്ടിൽ ജോയൽ ഭവനിൽ ജോയൽ രാജന്റെ ഭാര്യ ടിഞ്ചു ജോയൽ ആണ് മരിച്ചത്…ഹൂസ്റ്റണിൽ വെച്ച് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കുടുംബമായി താമസിച്ചു വരിക ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ അടൂർ പറക്കോട് അറുകാലിക്കൽ വെസ്റ്റ് അലക്സ് വില്ലയിൽ സെൽവൻ പി അലക്സ്, ജയ സെൽവൻ ദമ്പതികളുടെ മകളാണ്.മക്കൾ അന്ന, ഏബൽ. സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വെച്ച് നടക്കും.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





