17 June 2026
പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി1001 ദിനം നാളെ പിന്നിടും

തിരുവനന്തപുരം: സിവിൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ സംഘടന ജോയിൻ്റ് കൗൺസിൽ പതിനായിരങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി നാളെ1001 ദിനം പിന്നിടും. സി.പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനാണ് അന്ന് പരിപാടിക്ക് തുടക്കം കുറിച്ചത്.സിവിൽ സർവീസ് രംഗത്ത് ആദ്യമായാണ് ഒരു സർവീസ് സംഘടന ഇങ്ങനെയൊരു പദ്ധതിക്കായ് തുടക്കം കുറിച്ചത്. തിരുവനന്തപുരം പട്ടണത്തിൽ വിശന്നു വരുന്ന എല്ലാവർക്കും ഉച്ചഭക്ഷണം നൽകാറുണ്ടെന്ന് സംഘടനാ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. തുടർന്നും ഈ പരിപാടി നീട്ടി കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്താകെ 100 കേന്ദ്രങ്ങളിൽ 1001 ആം ദിനം (sep 30 ) ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ചെയർമാൻ കെ.പി ഗോപകുമാർ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *