10 July 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ .

കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പുന്നക്കുളം, പന്നോളിൽ തെക്കതിൽ വീട്ടിൽ ഷാഹുദ്ദീൻ മകൻ ജലീൽ (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ ഒരു ചടങ്ങിൽ സംബന്ധിക്കുന്നതിനായി ബന്ധുവിന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ അവിടെയെത്തിയ പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ കടന്നുപിടിച്ച് മാനഹാനി വരുത്തുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, പ്രകാശ്, എ.എസ്.ഐ തമ്പി, എസ്.സിപിഒ മാരായ റഫീക്ക്, ബഷീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *