18 June 2026
“കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി  ഗതാഗതം തടസ്സപ്പെട്ട”

കുണ്ടറ: റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം.  കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റ് കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് ഒടിയുകയും തൊട്ടു പിന്നാലെ വന്ന കെഎസ്ഇബിയുടെ ജീപ്പിന് മുകളിലേക്ക് വീഴുകയും ചെയ്തു.ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. അപകട ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയി. ഗേറ്റ് ഒടിഞ്ഞതിനെ തുടർന്ന് കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്സും ഗുരുവായൂർ- മധുര എക്സ്പ്രസ്സും അൽപ്പനേരം വൈകി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *