ഒക്റ്റോബർ 4 ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിട്ടുള്ളത്. അതിന് മുന്നേ അൻവറിനെതിരെ നടപടി ഉണ്ടാകും. ഇനി വിട്ടുവീഴ്ച വേണ്ടന്ന് പാർട്ടി നിലപാട്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തമ്മിൽ ആശയവിനിമയം നടത്തിയതായ് അറിയുന്നു. ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി ദില്ലിയിലെത്തും. നാളെ ഇരുവരും കൂടികാഴ്ച നടത്തും. തുടർന്ന് അൻവറിനെതിരെ നടപടിക്ക് സാധ്യത കൂടുതലാണ്. രാഷ്ട്രീയപരമായി അൻവറിനെ നേരിടുകയാണ് പാർട്ടി ആഗ്രഹിക്കുന്നത്.എം എൽ എ സ്ഥാനം രാജിവച്ച് അവിടെ തന്നെ മൽസരിക്കാൻ അൻവർ ശ്രമിക്കും. നിലമ്പൂരിൽ വിപുലമായ സമ്മേളനം വിളിക്കാൻ പദ്ധതി തയ്യറാക്കുകയാണ് അദ്ദേഹം.




