17 June 2026
ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാവധാനം ലോറി കരയിൽ എത്തിക്കുകയായിരുന്നു.

ഷിരൂർ: അർജുന്റെ ലോറി കരയിലേക്ക് ഉയർത്തി. ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാവധാനം ലോറി കരയിൽ എത്തിക്കുകയായിരുന്നു. അതീവ സൂക്ഷ്മയാണ് ദൗത്യം പൂർത്തിയാക്കിയത്. രണ്ട് ക്രെയിന്‍ എത്തിച്ചാണ് ലോറി  മുകളിൽ എത്തിച്ചത്. ലോറിയുടെ ക്യാബിൻ തകർന്നെങ്കിലും ബാക്കി ഭാഗങ്ങൾ അതേപടിയുണ്ട്. രണ്ടര മണിക്കൂർ നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ലോറി പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *