17 June 2026
“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം:യുവാവ് പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്‍റെ പിടിയിലായി. വെളിനല്ലൂര്‍, കരിങ്ങന്നൂര്‍, കൊല്ലംകോന്നില്‍ ചരുവിള വീട്ടില്‍, രഘു മകന്‍ കണ്ണന്‍ (20) ആണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *