18 June 2026
ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.

കൊല്ലം: ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മൂന്നു പേർക്ക് പരുക്കേറ്റു.  വെെകുന്നേരം 6.45ഓടെയായിരുന്നു അപകടം. ദേശീയപാതയ്ക്ക് അരികിൽ നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്.

യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന ഒരു ബസിനും കാറിനും മുകളിലേക്കാണ് ശിഖരം ഒടിഞ്ഞു വീണത്. ബസ് ഡ്രൈവർ അടക്കം മൂന്നുപേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി രാത്രി വെെകിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *