17 June 2026
പൂരംകലക്കല്‍, വിശദ അന്വേഷണത്തിന് ശുപാർശ.

തിരുവനന്തപുരം. പൂരം കലക്കല്‍ സംസ്ഥാന പൊലീസ് മേധാവി വിശദ അന്വേഷണത്തിന് ശിപാർശ നൽകി. സർക്കാരിനാണ് നിർദേശം നൽകിയത്. പൂരം അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിനൊപ്പം ശുപാർശയും നൽകിയിരിക്കയാണ്. തുടർനടപടികൾ ഉണ്ടാവണമെന്നും ആവശ്യം. ശിപാർശയിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി.
തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് റിപ്പോർട്ട്‌. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം മുടക്കാന്‍ ശ്രമിച്ചെന്നാണ് പൂരം റിപ്പോർട്ട്‌. ‘പൊലീസ് നിര്‍ദേശങ്ങള്‍ മനഃപൂർവം അവഗണിച്ചു’. ‘പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതം’. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *