18 June 2026
“ആശുപത്രി ജീവനക്കാരോട് അതിക്രമം; പ്രതികള്‍  പിടിയില്‍”

ആശുപത്രി ജീവനക്കാരോട് അതിക്രമം കാണിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പോരേടം, നൈസ മന്‍സില്‍, നൂറുദ്ദീന്‍ മകന്‍ നൗഫല്‍ (22), പോരേടം, വാലിപ്പറയില്‍ പുത്തന്‍വീട്ടില്‍ ഷാജഹാന്‍ മകന്‍ മുഹമ്മദ് (21), പോരേടം, ഇമിയോട്, നൗഷാദ് മന്‍സിലില്‍, ഷാഹുല്‍ ഹമീദ് മകന്‍ നൗഷാദ് (51) എന്നിവരാണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. അപകടത്തില്‍ പരിക്ക് പറ്റിയ ആളുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിയ സംഘം ഡ്യൂട്ടി ഡോക്ടറുമായി വാക്ക്തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കരേയും ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പ്രതികള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ആയിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ നിസ്സാറിന്‍റെ നേതൃത്വത്തില്‍ എഎസ്.ഐ മാരായ ബൈജു, അനീഷ്, എസ്.സി.പി.ഓ രഞ്ജിത്ത്, മനോജ്നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *