18 June 2026
പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി .

തളിപ്പറമ്പ:തളിപ്പറമ്പ്-
പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി .തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശേധന നടത്തി.പുലിയുടെതാണെന്ന സംശയമുള്ള കാൽപാടുകളാണെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതർ.എന്നാൽ സ്ഥിരീകരണം നടത്തിയിട്ടില്ല.പ്രദേശത്ത് പരിശോധന നടത്താൻ വയനാട്ടിൽ നിന്നും വനം വകുപ്പിലെ വിദഗ്ധ സംഘവും
സി സി ടി വി സ്ഥാപിക്കാൻ ആർ ആർ ടി യും തിങ്കളാഴ്ച രാവിലെ എത്തും .പുളിമ്പറമ്പ് , കണികുന്ന്, ചാലത്തൂർ പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.പ്രദേശിക വാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
പി രതീശൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു .എന്നാൽ ഈ പ്രദേശങ്ങളിൽ കാണപ്പെട്ട കാൽപാടുകൾ പുലിയുടെ താണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നില്ല.കണികുന്ന് ഭാഗത്ത്
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പിപി രാജീവൻ ,
ഫോറസ്റ്റ് വാച്ചർ ഷാജി ബക്കളം എന്നിവർ നിരീക്ഷണം നടത്തി വരികയാണ്‌ .പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് – പോലിസ് _ തദ്ദേശ സ്വയംഭരണ അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട് .

രാജൻ തളിപ്പറമ്പ.

Leave a Reply

Your email address will not be published. Required fields are marked *