വർക്കല-പാലച്ചിറ “റാഷിദിയ്യ” തഹ്ഫീളുൽ ഖുർആൻ അറബിക് കോളേജിന്റെ ഒമ്പതാമത് വാർഷികത്തോടനുബന്ധിച്ച് ജീലാനി അനുസ്മരണം, സ്വലാത്ത് വാർഷികം, ഹിഫിള് പൂർത്തീകരണം, പ്രാർത്ഥന സംഗമം, “ഫൈസാൻ ഫെസ്റ്റ്- 2024”, സമ്മാന വിതരണം, അന്നദാനം എന്നിവ ഇന്ന് (ഞായറാഴ്ച) നടക്കും.
പാലച്ചിറ റാഷിദിയ്യ കോളേജ് അങ്കണത്തിൽ രാവിലെ ഒമ്പത് മണിക്ക് റാശിദിയ്യ പ്രിൻസിപ്പൾ ഉസ്താദ് ശരീഫ് അസ്ഹരി കോളേജ് വിദ്യാർത്ഥികളുടെ “ഫൈസാൻ ഫെസ്റ്റ് 2024” ഉദ്ഘാടനം ചെയ്യും. റാഷിദിയ മുദരിസ്സ് അബ്ദുള്ള ഫാളിലി അധ്യക്ഷത വഹിക്കും. വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന ജീലാനി അനുസ്മരണം പാലച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം കബീർ മന്നാനി ഉദ്ഘാടനം ചെയ്യും. എട്ടു മണിക്ക് ജീലാനീ അനുസ്മരണം ഹാഫിള് ഡോ. ജുനൈദ് ജൗഹരി അൽ – അസ്ഹരി നിർവ്വഹിക്കും. തുടർന്ന് ഹിഫിള് പൂർത്തീകരണവും രാത്രി ഒമ്പത് മണിക്ക് നടക്കുന്ന പ്രാർത്ഥന സംഗമത്തിന് അസ്സയ്യിദ് ശുഹ്ബുദ്ദീൻ കോയ തങ്ങൾ അണ്ടൂർക്കോണവും നേതൃത്വം നൽകും.
എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷെരീഫ് സഖാഫി, കട്ടവിള ജുംആ മസ്ജിദ് ചീഫ് ഇമാം നിസാർ സഖാഫി, കേരളപുരം മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ റഹീം നിസാമി, റാശിദിയ്യ മുദർരിസ് ഹാഫിള് മുഹമ്മദ് സഹൽ അസ്ഹരി മരുതിക്കുന്ന്, ‘റാഷിദിയ്യ’ സെക്രട്ടറി റിയാസ് സഅ്ദി എന്നിവർ പങ്കെടുക്കും.




