17 June 2026
“കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം”

“കോഴിക്കോടിൻ്റെ മുത്ത് ഹരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സൺ”

തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്.1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴിക്കോടിൻ്റെ മുത്ത് ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്‍റായിരുന്നു. കെഎസ്‍യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ മിന്നുന്ന വിജയം കരസ്ഥമാക്കി.14 അം​ഗ പാനലിൽ 9 സീറ്റിലേക്കും പെൺകുട്ടികളായിരുന്നു എസ്എഫ്ഐക്കായി മത്സരിച്ചത്. കഴിഞ്ഞ യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *