17 June 2026
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ സിപിഐക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നതിലൂടെ മുന്നണിയെ ദുര്‍ബലപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിവേകത്തിന്റെ പ്രശ്‌നമാണ് വയനാടെന്നും ആര്‍എസ്എസ് രാഷ്ട്രീയത്തെ ചെറുക്കാനുള്ള കുന്തമുനയാണ് ഇന്ത്യ മുന്നണിയെന്നും പാര്‍ട്ടികള്‍ തമ്മില്‍ പാലിക്കേണ്ട കൊടുക്കല്‍ വാങ്ങല്‍ വയനാട്ടില്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.. ഇന്ത്യ സഖ്യത്തിലുള്ള ഒരു മുന്നണി മത്സരിക്കുമ്പോൾ അവിടെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ് കോൺഗ്രസ് എടുക്കുന്നതെന്ന് മനസിലാകുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *