കിളികൊല്ലൂര്‍:വയോധികയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പിടിയില്‍. കരിക്കോട്, മുണ്ടോലിത്താഴതില്‍, ഫിലിപ്പ് മകന്‍ ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. വീട്ട് ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയെ പ്രതി തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ഇത് നിരസിച്ച് മുന്നോട്ട് പോയ വയോധികയെ തള്ളിയിട്ടശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീജിത്ത്, നിസാമുദ്ദീന്‍ സിപിഒമാരായ ശ്യംസുന്ദര്‍, ബിന്ദുമോള്‍, ഷണ്‍മുഖദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




