18 June 2026
സ്വർണക്കടത്തിൽ എം.കെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുസ്ലീം ലീഗ് നേതാവിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മറ്റിയുടെപരാതി. മുസ്ലീം ലീഗ് നേതാവ്  എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ് ഡിജിപിക്ക് പരാതി നൽകിയത്.കൊടുവള്ളി മണ്ഡലത്തിൽ നിന്നു ദുബായിലേക്കു പോകുന്ന ആളുകൾക്ക് സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികൾ ഉണ്ടെന്ന് പരാതിയിൽ പറയുന്നു.
ഭരണസമിതിയിലുള്ള അബുലൈസ്, റഫീഖ് അമാന , ഇക്ബാൽ അമാന, ഒ കെ അബ്ദുൽ സലാം, എന്നിവരെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *