കൊല്ലം: ശിശുദിനആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വർണ്ണോത്സവത്തിന് തുടക്കമായി. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ ഉദ്ഘാടനം നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സുവർണ്ണൻ പരവൂർ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അസ്വ. ഡി ഷൈൻ ദേവ്, നൗഫൽ, നിത്യ , സന്താഷ്, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ എൻ. അജിത്പ്രസാദ്, സ്ക്കുൾ പ്രധാനദ്‌ധ്യപകൻ ഷാജഹാൻ എന്നിവർ സാംസാരിച്ചു. ശിശുക്ഷേമ സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ മനോജ് നന്ദി രേഖപ്പെടുത്തി. വർണ്ണോത്സവത്തിൽ നിന്നാണ് ശിശുദിന ആഘോഷത്തിന് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ, തുടങ്ങിയ കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നത്.




