17 June 2026
വിമുക്തി ശില്പശാല സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും സെൽഫി കോർണറിന്റെ ഉദ്ഘാടനവും

കരുനാഗപ്പള്ളി വിമുക്തി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ നടന്നുവരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ നട്ടുവളർത്തിയ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനവും ഒക്ടോബർ 12 13 തീയതികളിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ നടക്കുന്ന വിമുക്തി ദ്വിദിന ശില്പശാലയുടെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെ കട്ട് ഔട്ടുകൾ കൊണ്ട് ഒരുക്കിയ സെൽഫി കോർണറിന്റെ ഉദ്ഘാടനവും കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. ഷിബു നിർവഹിച്ചു.ഉദ്ഘാടനത്തിനുശേഷം എസ് രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോഡ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ സുഷമ മുഖ്യ അതിഥിയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അനിൽകുമാർ ഡി.എസ് മനോജ് കുമാർ എന്നിവർ ആശംസ അറിയിച്ചു. പഠനകേന്ദ്രം ചെയർമാൻ പി എൽ വിജിലാൽ സ്വാഗതവും കൺവീനർ എസ് ആർ ഷെറിൻ രാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *