17 June 2026
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി ആയിക്കര വടക്കതില്‍ മണിലാല്‍ മകന്‍ ശിവലാലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വാസുപിള്ളമുക്കിന് സമീപം വച്ച് കന്നിമേല്‍ സ്വദേശിയായ ബിനുവിനെയാണ് പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് പ്രതിയും ബിനുവിന്റെ സഹോദരനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശക്തികുളങ്ങര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ രാജേഷ്, എസ്.സിപിഒ താഹിര്‍ സിപിഒ ലിസോലീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *