തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ നിലവിലുള്ള നേതൃത്വത്തിലെ പടല പിണക്കങ്ങൾ കോൺഗ്രസ് പാർട്ടിയിലെത്തി. പ്രധാന ഭാരവാഹികളിലെ പടല പിണക്കങ്ങളാണ് കാരണം. കെ.പി സി സി ഇനി കാര്യങ്ങൾ തീരുമാനിക്കും. സ്വതന്ത്ര പരിവേഷം നൽകി നിലനിന്ന സംഘടനാ സംവിധാനത്തിന് ഇനി കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശത്തിൽ പോകേണ്ടിവരും. ജീവനക്കാരുടേയും അധ്യാപകരുടേയും അവകാശ സമരങ്ങൾക്ക് അവധി നൽകിയിരിക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ്റെ സാധാരണ പ്രവർത്തകരുടെ അഭിപ്രായം. ഭാരവാഹികളുടെ പരസ്പ്പര ഈഗോ ആണിതിനു കാരണം.ഇപ്പോൾ കാര്യങ്ങൾ വേഗതയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.




