17 June 2026
“യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍”

യുവാക്കളെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. മുണ്ടയ്ക്കല്‍ കളിയിക്കല്‍ പുരയിടത്തില്‍ അബ്ദുള്‍ റഹ്‌മാന്‍ മകന്‍ ഷാനവാസ്ഷാ (45) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകുനേരം അഞ്ച് മണിയോടെ ഇരവിപുരം തിരുമുക്ക് ജംഗ്ഷനു സമീപത്തുവച്ചാണ് പ്രതി ഇരവിപുരം സ്വദേശികാളായ ഷാജഹനെയു സുമേഷിനെയും കുത്തിയത്. സുമേഷുമായുള്ള മുന്‍വിരോധത്താല്‍ ഇയാളെ ആക്രമിക്കുകയും ഇത് കണ്ട് തടയാന്‍ ശ്രമിച്ച ഷാജഹാനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജഹന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ ജിജു ജലാല്‍, രാജേഷ്, ദീപു, സാജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *