കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്കാരിക സംഘടന പ്രവർത്തകരും പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.




