17 June 2026
നാഷണൽ ഹൈവേ നിർമ്മാണത്തിന് ആവശ്യമായ മണ്ണ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആരോപണം

തൃക്കടവൂർ : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തികൾ നടന്നുകൊണ്ടിരിക്കെ വലിയ മലകൾ ഇടിച്ച് എത്തിക്കുന്ന മണ്ണ് ഇവിടെ എത്തിച്ച ശേഷം ചെറിയ ടിപ്പറുകളിൽ കടത്തുന്നതായ് ആരോപണം. ഈ സ്ഥലങ്ങളിൽ കായൽ മണ്ണ് ഉപയോഗിക്കുകയാണ്. എന്നാൽ ചെറിയ ടിപ്പറിൽ കടത്തുന്ന മണ്ണ് എവിടെപ്പോകുന്നു എന്ന് തൊഴിലാളികളോട് ചോദിച്ചാൽ അവർ കൈമലർത്തുന്നു. ആരോപണം ശരിയെങ്കിൽ മണ്ണിൻ്റെ പേരിൽ വൻ അഴിമതി നടക്കുന്നു. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർനിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *