17 June 2026
“കടവിൽ വള്ളം മറിഞ്ഞു 2 മരണം”

കരുനാഗപ്പള്ളി:കല്ലേലിഭാഗം വില്ലേജിൽ നരീഞ്ചി കോളനിക്ക് പടിഞ്ഞാറ് കന്നേറ്റി കായലിൽ വള്ളം മറിഞ്ഞ് വള്ളത്തിൽ സഞ്ചരിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശികളായ നാല് പേർ കായലിൽ വീണു. 4 പേരിൽ 2 പേർ നീന്തി കരയിലെത്തുകയും, വെള്ളത്തിൽ വീണ് കാണാതായ 2 പേർക്കുള്ള തിരച്ചിലിൽ ശ്രീരാജ് ( 23) ശ്രീജാ ഭവനം, കല്ലേലിഭാഗം അഭിജിത്ത് തുറയിൽ വടക്കതിൽ, കല്ലേലിഭാഗം എന്നിവരെ അഗ്നിശമന സേന കണ്ടെത്തി കരയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മരണമടഞ്ഞ യുവാക്കളെ കരുനാഗപ്പള്ളി താലൂക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി .കരുനാഗപ്പള്ളി പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *