17 June 2026
മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം. മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്‍റെ ജാമ്യാപേക്ഷപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. ആള്‍ക്കൂട്ട ആക്രമം ഭയന്നാണ് കാന്‍ കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയോട് അറിയിച്ചത്. എന്നാല്‍ സംസ്ഥാനം മുളുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ഒക്കെ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതതെ കോടതി അപേക്ഷ തള്ളുകയായിരുന്നു.

കൂട്ടുപ്രതിയായ ഡോ.ശ്രീക്കുട്ടിക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

അഡ്വ.മിഥുന്‍ഘോഷ് പ്രതി അജ്മലിന് വേണ്ടി ഹാജരായി. അസി പബ്ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ മുണ്ടക്കല്‍ പ്രതിചെയ്തത് മനപൂര്‍വമായ നരഹത്യയാണെന്ന് ഓര്‍മ്മിപ്പിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി അഡ്വ.കണിച്ചേരി സുരേഷ്,അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *