17 June 2026
നിയമത്തിൻ്റെ ഏതറ്റം വരെയും പോകും ഇതൊക്കെ ചീറ്റിംഗ് ആണ്നിവിൻ പോളി.

എന്തും വിളിച്ചു പറയാം എന്ന് ആയി കഴിഞ്ഞു നമ്മുടെ നാട്. ഒരാളിൻ്റെ കരിയർ എങ്ങനെ നശിപ്പിക്കാം,എന്ന രീതി ശരിയല്ല..നാളെ ഇതെല്ലാവർക്കും ഉണ്ടാകും. മാധ്യമപ്രവർത്തകർക്കും,രാഷ്ട്രീയക്കാർക്കും, മറ്റെല്ലാ സാധാരണക്കാരും ഇത് അഭിമുഖീകരിക്കേണ്ടിവരും, ആർക്കുവേണമെങ്കിലും എന്നോടൊപ്പം വരാം. ഇത് വെച്ചു പൊറിപ്പിക്കാൻ കഴിയില്ല പ്രശസ്ത സിനിമ നടൻ നിവിൻ പോളി വ്യക്തമാക്കി,തന്നെ എന്നെന്നേക്കുമായി ഒന്നുമല്ലാതാക്കാൻ കെൽപ്പുള്ള ഒരു പീഡന ആയുധം നേരെ വരുമ്പോൾ, അതും മോബ് മൊത്തം സിനിമാക്കാർക്കെതിരെ നിൽക്കുന്ന സമയം വാർത്ത വന്നു 1 മണിക്കൂറിൽ താന്നെ മീഡിയയെ കാണാൻ വന്ന മനുഷ്യന്റെ തന്റേടത്തെ ഹീറോയിസം എന്ന് തന്നെ പറയാം.

ഓഫ് സ്ക്രീനിൽ കണ്ട ഏറ്റവും വലിയ ചങ്കൂറ്റം എന്ന് തന്നെ പറയാം.സാഹചര്യം നോക്കുമ്പോൾ ഇത്ര തന്റേടത്തോടെ മാധ്യമങ്ങളെ നേരിട്ട ആരുമില്ല മലയാള സിനിമയിൽ..ഞാൻ ഇവിടെ തന്നെ കാണും…എവിടെയും പോവുന്നില്ല…ഇനിയും മാധ്യമങ്ങളെ കാണണം എങ്കിൽ കാണും”

ഒന്നര മാസം മുൻപ് എന്നെ പോലീസ് വിളിച്ചിരുന്നു. ഞാൻ ചോദിച്ചു എന്താണ് കാരണം. അപ്പോൾ പോലീസ് പറഞ്ഞു. ഒരു അലിഗേഷൻ ഉണ്ട്. ആ അലിഗേഷനുമായി ബന്ധപ്പെട്ട് എനിക്കൊന്നുമറിയില്ല. പിന്നെ വിളിച്ചിട്ടില്ല. ഇപ്പോഴാണ് ഈ കേസ് വരുന്നത്. ഏതായാലുംപത്രങ്ങളോട് പറയാനുള്ളത് നിങ്ങൾ സത്യം കണ്ടെത്തണം. ഏത് അന്വേഷണത്തിനും തയ്യാറാണ്. അന്വേഷണംനടക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *