കൊല്ലം : ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ പടപൊരുതി ലോക്കപ്പ് മർദ്ദനത്തിലൂടെ ജീവൻ നഷ്ടമായ ധീര രക്തസാക്ഷിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ വീണ്ടും ഓർക്കുന്നു.
ഇന്ന് രക്തസാക്ഷി ദിനമാണ്. ഇന്ന് ജീവിച്ചിരുന്നെങ്കിൽ പ്രായം 75 വയസ്സ് ഉണ്ടായിരുന്നേനെ. കോട്ടാത്തലയിലും കൊല്ലത്തും കമ്മ്യൂണിസ്റ്റ് നേതാക്കൾ പുഷ്പാർച്ചന നടത്തി.വൈകിട്ട് അനുസ്മരണ റാലിയും യോഗവും കൊട്ടാരക്കരയിൽ നടക്കും.സഖാക്കൾ പന്ന്യൻ രവീന്ദ്രൻ, കെ.എൻ ബാലഗോപാൽ, പി.എസ് സുപാൽ, എസ് സുദേവൻ എന്നിവർ പങ്കെടുക്കും.




