17 June 2026
മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാന മന്ത്രി; ആദരമർപ്പിച്ച് രാജ്യം.

ന്യൂഡൽഹി: ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.

‘‘എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *