17 June 2026
ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു

ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വൃദ്ധന്‍റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

ജൽഗാവ് സ്വദേശിയാ 72 കാരനാണ് ട്രെയിനിനകത്ത് ക്രൂരമർദ്ദനമേറ്റത്. ജൽഗാവ് സ്വദേശിയായ ഇദ്ദേഹം കല്യണിലുള്ള മകളെ കാണാനായാണ് ധുലെ മുംബൈ എക്സ്പ്രസിൽ കയറിയത്. നാസിക് കഴിഞ്ഞതോടെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഒരു സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്രൂരമർദ്ദനമേറ്റതായാണ് സൂചന. ഭക്ഷണ പൊതി തുറന്ന് പരിശോധിച്ച സംഘം ഫോൺ പിടിച്ചു വാങ്ങി. കല്യാണിൽ ഇറങ്ങാനും അനുവദിച്ചില്ല . താനെ സ്റ്റേഷനിൽ ഇറങ്ങിയ 72കാരൻ വിവരം മകളെ അറിയിച്ചു. മകന്റെ പരാതിയിൽ ഇഗത് പുരി പൊലീസ് കേസെടുത്തു. നാല് പേരെ സംഭവുമായി ബന്ധപ്പെട്ട് പിടികൂടി . പ്രതികളിലൊരാൾ മുംബൈയിൽ പൊലീസ് ടെസ്റ്റിനായി വരികയായിരുന്നു. പോത്തിറച്ചിയാണ് വയോധികന്‍റെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. ഇതിന് സംസ്ഥാനത്ത് നിരോധനമില്ല

Leave a Reply

Your email address will not be published. Required fields are marked *