17 June 2026
മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍.

കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹോഹദരിമാര്‍ പിടിയില്‍. ആലുംമൂട് ചെറിയേല ചരുവിളവീട്ടില്‍ സതീഷന്റെ ഭാര്യ ഗീത(43), ഷിജിയുടെ ഭാര്യ ഗിരജ(42) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.45 മണിയോടെ പുന്തലത്താഴത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതികള്‍ ഇരുവരും 916 മുദ്ര പതിപ്പിച്ചിട്ടുള്ള 13 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വക്കാന്‍ എത്തിയത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ മുക്കുപണ്ടത്തില്‍ 916 മുദ്ര പതിപ്പിച്ച സ്വര്‍ണ്ണ തകിട് വിളക്കി ചേര്‍ത്തതാണെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ ജയേഷിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ രാജേശ്വരി, അമ്പു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *